പേപ്പട്ടി അക്രമം പഞ്ചായത്തിന്റെ അനാസ്ഥമൂലം; ചെങ്ങോട്ടുകാവ് കോൺഗ്രസിന്റെ പ്രതിഷേധം

news image
Jul 28, 2025, 12:07 pm GMT+0000 payyolionline.in

കൊയിലാണ്ടി : ചെങ്ങോട്ടുകാവിൽ തെരുവുനായയുടെ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നു. ഇന്ന് നിരവധി പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്.  തെരുവ് പട്ടികളുടെ ശല്യം പലതവണ ചെങ്ങോട്ടുകാവ് പഞ്ചായത്ത്  ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല.

പഞ്ചായത്തിന്റെ ഈ നിസ്സംഗതയിൽ പ്രതിഷേധിച്ച് ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ പഞ്ചായത്ത് ഉപരോധിക്കുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിപി പ്രമോദ് പറഞ്ഞു. വാസു പ്രിയദർശിനി, ഇ എം ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. പി എം ശ്രീനിവാസൻ  , ചോയിക്കുട്ടി, ആർ കെ റാഫി , ഗംഗാധരൻ ഉമ്മച്ചേരി, യു വി മനോജ് , കെ വി നിഖിൽ , റൗഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe