പേരാമ്പ്ര: കടിയങ്ങാട് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം നാലുമണിയോടെ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന ബസ്സും പേരാമ്പ്രയ്ക്ക് വരുകയായിരുന്ന ടാക്സികാറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബസ്സിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.