പേരാമ്പ്ര : കടിയങ്ങാട് പാലത്തിനടുത്തുള്ള ഫർണിച്ചർ കടയ്ക്ക് തീയിടാൻ ശ്രമം. മുതുവണ്ണാച്ച പാറക്കെട്ടിലെ കൂടത്തിൽ രാജീവന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ബുധനാഴ്ച പുലർച്ചെ 12.45-ഓടെയാണ് സംഭവം. കടയുടെ മുൻഭാഗത്ത് കെട്ടിയ താർപ്പായയാണ് കത്തിയത്. റോഡിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാർ കണ്ടതിനാൽ നാട്ടുകാരുടെ സഹായത്തോടെ പെട്ടെന്ന് തീക്കെടുത്താൻ കഴിഞ്ഞതിനാലാണ് കടയ്ക്കുള്ളിലേക്ക് തീപടരാതിരുന്നത്. സംഭവസ്ഥലത്തുനിന്ന് പെട്രോളിന്റേതെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയിട്ടുണ്ട്. മുതുവണ്ണാച്ച പാറക്കെട്ട് മേഖലയിൽ അടുത്തിടെ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഭവമെന്നാണ് പോലീസ് സംശയിക്കുന്നത്. സയന്റിഫിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.
പേരാമ്പ്രയിൽ ഫർണിച്ചർ കടയ്ക്ക് തീയിടാൻ ശ്രമം

Aug 21, 2025, 4:04 pm GMT+0000
payyolionline.in
വനപാലകരുടെ വെടികൊണ്ട കാട്ടാന വിരണ്ടോടുന്നതിനിടെ വയോധികയെ ചവിട്ടിക്കൊന്നു
കൊല്ലത്ത് യാത്രക്കാരനിൽനിന്ന് എ.ടി.എം. കാർഡ് തട്ടിയെടുത്ത് രണ്ടര ലക്ഷം പിൻവലി ..