പേരാമ്പ്രയിൽ ലഹരി സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ 5 പേർ പിടിയിൽ

news image
Jul 3, 2026, 7:15 am GMT+0000 payyolionline.in

പേരാമ്പ്ര: പേരാമ്പ്രയിൽ ലഹരി മരുന്ന് സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. സംഭവത്തിൽ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് പിടികൂടി. കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പാണ്ടിക്കോട് വെച്ച് ഡാൻസാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പരിശോധനയ്ക്കായി അടുത്തേയ്ക്ക് വന്ന ഉദ്യോഗസ്ഥരെ ലഹരി സംഘം പെട്ടെന്ന് തന്നെ തടയുകയും ആക്രമിക്കാൻ തുടങ്ങുകയുമായിരുന്നു. അക്രമത്തിൽ സ്ക്വാഡ് അംഗങ്ങൾക്കും റിയാദ് എന്ന നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് അക്രമിസംഘത്തെ ബലമായി കീഴടക്കിയത്. പിടിയിലായവരിൽ നിന്നും മാരകമായ രാസലഹരിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe