പേരാമ്പ്ര: പേരാമ്പ്ര സ്റ്റാന്റില്‍ സ്വകാര്യ ബസ് മധ്യവയസ്‌കനെ ഇടിച്ച് അപകടം. ഇന്ന് 12 മണിയോടെയായിരുന്നു സംഭവം. മുയിപ്പോത്ത് ചെറുക്കാട്ട് നാരായണന്‍ നായര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കോഴിക്കോട്-കുറ്റ്യാടി ഭാഗത്ത് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇടിച്ചത്്. ബസ് സ്റ്റാന്റ് മുറിച്ചുകടക്കുന്നതിനിടെ ഇയാളെ ഇടിക്കുകയായിരുന്നു. തട്ടിവീണ ഉടനെ ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ഇട്ടതിനാലാണ് വയോധികന്‍ രക്ഷപ്പെട്ടത്. നെറ്റിക്കാണ് പരിക്കേറ്റത്. ഇയാളെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
കുറ്റാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ തുടര്‍ച്ചയായി അപകടങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അടുത്തിടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപമുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചിരുന്നു. മരുതോങ്കര സ്വദേശിയായ അബ്ദുല്‍ ജവാദ് (19) ആയിരുന്നു മരിച്ചത്. അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ജവാദിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.. സ്‌കൂട്ടറില്‍ നിന്ന് മറിഞ്ഞുവീണ ജവാദിന്റെ തലയിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങുകയും ചെയ്തിരുന്നു.