പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേള; സ്വാഗതസംഘം രൂപീകരിച്ചു

news image
Sep 14, 2024, 2:31 pm GMT+0000 payyolionline.in

പേരാമ്പ്ര:ഒക്ടോബർ 1 ന് പേരാമ്പ്ര എ. യു. പി. സ്കൂളിൽ വെച്ച് നടക്കുന്ന പേരാമ്പ്ര
ഉപജില്ലാ പ്രവൃത്തിപരിചയ മേളവിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഘംരൂപികരിച്ചു. 85 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. സ്വാഗത സംഘം രൂപീകരണ യോഗം പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. വി. പ്രമോദ് ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയമേള സ്വഗതസംഘംരൂപി കരണ യോഗം എ.ഇ.ഒ കെ.വി. പ്രമോദ് ഉൽഘാടനം ചെയ്യുന്നു

പി. ടി. എ. പ്രസിഡന്റ്‌ വി. എം. മനേഷ് അധ്യക്ഷത വഹിച്ചു. പ്രവൃത്തിപരിചയ മേള ഉപജില്ലാ കൺവീനർ ഫാത്തിമ ഷംന പരിപാടികൾ വിശദീകരിച്ചു. സുജ പി. ശ്രീജേഷ്, ബിജുമാത്യു,
കെ. സജീവൻ, പി, രാമചന്ദ്രൻ, വി. കെ. രവീന്ദ്രൻ, സി. പി. എ. അസീസ് സംസാരിച്ചു. ഹെഡ്മാസ്റ്റർ പി. പി. മധു സ്വാഗതവും ടി. കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe