പേരാമ്പ്ര : പേരാമ്പ്ര എയുപി സ്കൂളില്‍ എൽ.എസ് എസ്, യു.എസ്എസ്പരിശീലന ക്ലാസ്ഉദ്ഘാടനവും രക്ഷിതാക്കൾ, കുട്ടികൾ എന്നിവർക്കായി ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡണ്ട് വി.എം മനേഷ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രൊജക്റ്റ് മാനേജർറും സൈക്യാട്രിക് കൗൺസിലറുമായ നിഖിൻ ചന്ദ് മോട്ടിവേഷൻ ക്ലാസ് എടുത്തു.
കുട്ടികളിലെ പരീക്ഷാ പേടി, പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം, മികച്ച പാരന്റിംഗ് വിഷയയങ്ങളിൽ ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ പി.പി മധു അധ്യക്ഷത വഹിച്ചു. എം. സി മഞ്ജുള സ്വാഗതവും മർജാന പർവീൺ നന്ദിയും പറഞ്ഞു.