പേരാമ്പ്ര എ.യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു

news image
Jul 5, 2024, 2:26 pm GMT+0000 payyolionline.in

പേരാമ്പ്ര: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ പേരാമ്പ്ര എ യു പി സ്കൂളിൽ ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. ബഷീർ കൃതി പാത്തുമ്മാന്റെ ആട് ദൃശ്യാവിഷ്കരണം, വിവിധ ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

പേരാമ്പ്ര എ.യു.പി സ്കൂൾ ബഷീർ ദിന പരിപാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. വി. പ്രമോദ് ഉൽഘാടനം ചെയ്യുന്നു

ഉപജില്ല വിദ്യഭ്യാസ ഓഫീസർ കെ.വി പ്രമോദ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പി.പി മധു അദ്ധ്യക്ഷത വഹിച്ചു. ടി.കെ ഉണ്ണികൃഷ്ണൻ, ടി. ആർ സത്യൻ, ഇ ഷാഹി, കെ.എം സാജു, പി. ഷൈനി പ്രസംഗിച്ചു. കെ.ബീന സ്വാഗതവും സൂര്യസുരേഷ് നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe