പേരാമ്പ്ര എ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

news image
Aug 15, 2024, 7:32 am GMT+0000 payyolionline.in

പേരാമ്പ്ര: രാജ്യത്തിന്റെ എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനാഘോഷം പേരാമ്പ്ര എ.യു.പി.സ്കൂളിൽ
ആഘോഷിച്ചു. വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പരിപാടികൾ ആരംഭിച്ചത്.

ആർമിനോൺ കമ്മീഷൻ ഓഫീസർ എം.കെ. ഷാജിയെ ആദരിച്ചു. ഹെഡ് മാസ്റ്റർ പി.പി മധു പതാക ഉയർത്തി. ഹെഡ് മാസ്റ്റർ പി.പി മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി. എ പ്രസിഡണ്ട് വി.എം. മനേഷ് സ്വാതന്ത്യദിന സന്ദേശം നൽകി.പി.എം. റിഷാദ്, സി.കെ.രേഷ്മ, ടി.കെ. ഉണ്ണികൃഷ്ണൻ, ടി.ആർ സത്യൻ, കെ.എസ് ശ്രീജാ ഭായ്,സ്കൂൾ ലീഡർ അബിൻ ഷംസ് എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe