പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തിൽ നടത്തിയ വാർഡ് വിഭജനം
എൽ ഡി എഫ് രാഷ്ട്രിയ-ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയ ചട്ടവിരുദ്ധമായ അനീതിയാണെന്ന് കൂത്താളി മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കുടുംബ സംഗമം പ്രമയത്തിലൂടെ ആരോപിച്ചു.
യു ഡി എഫ് മേഖലകളിലെ രാഷ്ട്രിയ വോട്ടുകൾ വിഭജിച്ച്
ക്രമരഹിതവും ഭൂമി ശാസ്ത്രപരമായ അതിരുകൾ ആട്ടിമറിച്ചും നടത്തിയ വാർഡ് രൂപീകരണത്തിന് ശക്തമായ തിരിച്ചടി പ്രാദേശിക തിരഞ്ഞെടുപ്പിൽ
ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
പൊട്ടിപോളിഞ്ഞ റോഡും ആനുകൂല്യങ്ങൾ അനുവദിക്കുന്നതിലെ വിവേചനവും, രാഷ്ട്രിയ പക്ഷപാതവും കൂത്താളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ ജനങ്ങളിൽ നിന്നും ഒറ്റപ്പെടുത്തിയിരിക്കുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി. കെ പി സി സി സെക്രെട്ടറി സത്യൻ കടിയങ്ങാട് സംഗമം ഉദ്ഘാടനം ചെയ്തു. ടി ദാമോദരൻ അധ്യക്ഷ്യം വഹിച്ചു. വി ബി രാജേഷ് ‘ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. ആദ്യകാല കോൺഗ്രസ് പ്രവർത്തകരെയും, ഉന്നത വിജയികളെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജൻ കെ പുതിയേടത്ത് മുഖ്യാഥിതി ആയിരുന്നു. യു ഡി എഫ് ചെയർമാൻ ഇ ടി സത്യൻ, പി സി രാധാകൃഷ്ണൻ, മോഹൻദാസ് ഓണിയിൽ, പി കെ ശ്രീധരൻ, മഹിമ രാഘവൻ, നായർ, എം നാരായണൻ, പ്രസി ആർപ്പം കുന്നത്ത്, കെ. രാഗിത, സി.പി ബാബു, വി എം. നാണു, എ. കെ ശ്രീധരൻ, പി മനേഷ്, സുധീഷ് കുമാർ, കെ.സതിസതീശൻ, പ്രസന്ന ചെറുവത്ത്എന്നിവർ സംസാരിച്ചു.