രാഷ്ട്രീയ പ്രവത്തനം മാനുഷികമാവണം: വിഡി സതീശൻ; പേരാമ്പ്രയില്‍ ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു

news image
May 29, 2024, 10:35 am GMT+0000 payyolionline.in

പേരാമ്പ്ര: രാഷ്ട്രീയ പ്രവത്തനവും പൊതു ജീവിതവും മനുഷ്യ സ്നേഹത്തിൽ ഊന്നിയതാവണമെന്നും സമൂഹത്തിലെ നിരാലംബരായ മനുഷ്യരെ ചേർത്തുപിടിക്കുന്നിടത്താണ് യഥാർത്ഥ പൊതു പ്രവർത്തകർ അംഗീകരിക്കപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ്  വിഡി സതീശൻ പറഞ്ഞു .പേരാമ്പ്രയിൽ പുതുതായി ആരംഭിച്ച ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹസ്ത നടത്താനുദ്ദേശിക്കുന്ന പദ്ധതികൾ മാതൃകയാക്കി സംസ്ഥാന തലത്തിൽ ഇത്തരം ചാരിറ്റി സംവിധാനം ആരംഭിക്കും .അതിന്റെ ആരംഭം കുറിക്കലായി ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിനെ കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹസ്ത ചെയർമാൻ മുനീർ എരവത്ത് അദ്യക്ഷത വഹിച്ചു.


പ്രശസ്ത സാഹിത്യകാരൻ യൂ കെ കുമാരൻ മുഖ്യപ്രഭാഷണം നടത്തി. പാവപ്പെട്ടവർക്ക് വർഷത്തിൽ 20 വീടുകൾ നിർമ്മിച്ചു നൽകുന്ന ഹസ്ത സ്‌നേഹവീട് പദ്ധതി ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ നിർവഹിച്ചു. രോഗങ്ങൾ കൊണ്ട് ഉപജീവന മാർഗം നഷ്ടപെട്ടവർക്ക് പെട്ടിക്കടകൾ നൽകുന്ന ജീവനം പദ്ധതി ഡോ. എം ഹരിപ്രിയ നിർവഹിച്ചു. ആദ്യ പെട്ടിക്കടയുടെ താക്കോൽ ദാനം പ്രതിപക്ഷ നേതാവ് നിർവഹിച്ചു.


എല്ലാമാസവും 20 കിടപ്പു കിടപ്പു രോഗികൾക്ക് മെഡിസിൻ വിതരണം ചെയ്യുന്ന പദ്ധതി ഡോ സി കെ വിനോദ് നിർവഹിച്ചു. കെ ബാലനാരായണൻ,സത്യൻ കടിയങ്ങാട്,ആർ കെ മുനീർ ,കെ മധുകൃഷ്‍ണൻ,കെപി രാമചന്ദ്രൻ മാസ്റ്റർ ,കെ ഇമ്പിച്ചിആലി ,ഏ കെ തറുവയി,ഇ വി രാമചന്ദ്രൻ മാസ്റ്റർ ,കെ കെ വിനോദൻ ,ഒഎം രാജൻ മാസ്റ്റർ ,കെ പ്രദീപൻ ,വി ആലിസ് ടീച്ചർ,ഇ പദ്മിനി,ചിത്രാ രാജൻ,ആർ പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe