മേപ്പയ്യൂർ: വർത്തമാന കാലത്ത് യുവതയിൽ കണ്ടു വരുന്ന അധാർമ്മിക പ്രവണതകൾ ഇല്ലാതാക്കാൻ വിദ്യാർത്ഥികൾക്ക് പൊതു വിദ്യാഭ്യാസത്തോടൊപ്പം തന്നെ മത വിദ്യാഭ്യാസവും കാര്യക്ഷമമാക്കണമെന്ന് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് എ.പി.പി തങ്ങൾ അഭിപ്രായപ്പെട്ടു.
അതിനു വേണ്ടി എസ്.കെ.എം.എം.എ സംസ്ഥാന കമ്മിറ്റി നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്ന ബീ സ്മാർട്ട് കർമ്മ പദ്ധതി എല്ലാ മദ്രസകളും ഏറ്റെടുത്ത് നടപ്പിൽ വരുത്തണമെന്നും തങ്ങൾ സൂചിപ്പിച്ചു.അരിക്കുളം റൈഞ്ച് മദ്രസ മാനേജ്മെന്റ് നടേരി മദ്രസത്തുൽ മുബീനിൽ സംഘടിപ്പിച്ച ഖിയാദ മാനേജ്മെന്റ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.
എസ്.കെ.എം.എം.എ റൈഞ്ച് പ്രസിഡന്റ് ടി ഇബ്രാഹിം കുട്ടി മാസ്റ്റർ അധ്യക്ഷനായി.സമസ്ത ട്രൈനർ റഹിം മാസ്റ്റർ ചുഴലി ബീ സ്മാർട്ട് കർമ്മ പദ്ധതിയെക്കുറിച്ച് ക്ലാസ്സെടുത്തു.ഹംസ സഖാഫി പ്രാർത്ഥന നടത്തി.എം.കെ അബ്ദുറഹിമാൻ മാസ്റ്റർ ചാവട്ട്,ശഫീഖ് മാമ്പൊയിൽ,അബ്ദുൽകരിം ഫൈസി,ഇ.കെ അഹമ്മദ് മൗലവി,അസീസ് എലങ്കമൽ,എൻ.കെ അസീസ്,പി ജമാൽ മാസ്റ്റർ,ടി.വി.കെ മുഹമ്മദ് സംസാരിച്ചു.റഷീദ് പിലാച്ചേരി സ്വാഗതവും,ഓടക്കൽ അബൂബക്കർ നന്ദിയും പറഞ്ഞു.