‘പോലീസിലെ ഉന്നതരുടെ മാഫിയ ബന്ധങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു’ ; കൊയിലാണ്ടിയില്‍ യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

news image
Sep 7, 2024, 9:16 am GMT+0000 payyolionline.in

കൊയിലാണ്ടി: കേരള പോലീസിലെ ഉന്നതരുടെ മാഫിയ ബന്ധങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും നാൾക്കുനാൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾക്കും പോലീസിന്റെ ക്രിമിനൽ മാഫിയ കൂട്ടുകെട്ടിനുമെതിരെ കൊയിലാണ്ടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി ഉദ്ഘാടനം ചെയ്തു. പോലീസിനെതിരെ ഉയർന്നുവന്നിട്ടുള്ളത് ഗുരുതരമായ ആരോപണങ്ങളാണ് എന്നും സ്ത്രീസംരക്ഷണം കൊട്ടിഘോഷിക്കുന്ന കേരളത്തിൽ നീതി നടപ്പിലാക്കേണ്ട പോലീസ് പീഢന ബലാൽസംഗ കഥകളിലെ നായകൻമാരായി അധ:പതിച്ചിരിക്കുകയാണെന്നും സമദ് നടേരി കുറ്റപ്പെടുത്തി.

മണ്ഡലം പ്രസിഡണ്ട് കെ കെ റിയാസ് അധ്യക്ഷത വഹിച്ചു.കെ എം നജീബ്,എ അസീസ് മാസ്റ്റർ,ബാസിത് എസ് എം,ആസിഫ് കലാം,പി കെ മുഹമ്മദലി,അൻവർ ഇയ്യഞ്ചേരി,ഷിബിൽ പുറക്കാട്,സിഫാദ് ഇല്ലത്ത് എന്നിവർ സംസാരിച്ചു. ബാസിത് കൊയിലാണ്ടി , എസ് കെ സമീർ, നൗഫൽ കൊല്ലം,എ വി സകരിയ, സാലിം മുചുകുന്ന്, അൻവർ വലിയമങ്ങാട്, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.ഫാസിൽ നടേരി സ്വാഗതവും
ഷഫീഖ് തിക്കോടി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe