പ്രതിപക്ഷം ഇന്ത്യന്‍ മുജാഹിദ്ദീനുകളല്ല; ജീവിക്കുന്ന രക്തസാക്ഷികള്‍; മോദിക്ക് മറുപടി 

news image
Jul 25, 2023, 3:06 pm GMT+0000 payyolionline.in

ദില്ലി : ഇന്ത്യയെ വിമർശിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷം.  ഇന്ത്യൻ മുജാഹിദ്ദീനല്ല, ജീവിക്കുന്ന രക്തസാക്ഷികളാണ് പ്രതിപക്ഷമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ  പ്രതികരണം അസ്വസ്ഥതയിൽ നിന്നുണ്ടായതെന്ന് ടിഎംസിയും പ്രതികരിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനി. ഇന്ത്യൻ മുജാഹിദ്ദീൻ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലും ഇന്ത്യ ഉണ്ടെന്നും ഇന്ത്യ എന്ന പേര്  ഉപയോഗിച്ചതുകൊണ്ട് അർത്ഥമില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം മറുപടി നൽകിയത്. സർക്കാരിന്റെ പിടിപ്പുകേടും രാഷ്ട്രീയ നിരാശയും വ്യക്തമായെന്നും പ്രതിപക്ഷം ജീവിക്കുന്ന രക്തസാക്ഷികൾ ആണെന്നും കോൺഗ്രസ് നേതാവും എംപിയുമായി മനീഷ് തിവാരി തിരിച്ചടിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe