ദില്ലി : കലാപം തുടരുന്ന മണിപ്പുരിലേക്ക് സമാധാന സന്ദേശവുമായി പ്രതിപക്ഷ സംഘം. 16 പാർട്ടികളിൽ നിന്നുള്ള 21 എംപിമാര്‍ ഉച്ചയോടെ ഇംഫാലിലെത്തും. രണ്ട് സംഘങ്ങളായി തിരിയുന്ന എംപിമാര്‍ ചുരാചന്ദ്പുർ, ബിഷ്ണുപൂർ, ഇംഫാലിലെത്തും. രണ്ട് സംഘങ്ങളായി തിരിയുന്ന എംപിമാര്‍ ചുരാചന്ദ്പുർ, ബിഷ്ണുപൂർ, ഇംഫാൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിക്കും.
നാളെ ഗവർണറെ കണ്ട ശേഷം സംഘം ഡൽഹിയിലേക്ക് മടങ്ങും. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും എംപിമാർ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് സ്ത്രീകൾ ബലാത്സംഗത്തിനിരകളായിട്ടില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് മണിപ്പുര്‍ പൊലീസ്.
സുരക്ഷ ഏജൻസികൾക്ക് കൈമാറിയ കേസുകളുടെ വിവരങ്ങളിലൊന്നും ഐപിസി 376 ഇല്ല . മെയ് 3 മുതലുള്ള 6,068 എഫ്‌ഐആറുകളിൽ പുറത്ത് വന്ന വിഡിയോയിലെ ഒരു പെൺകുട്ടി മാത്രമാണ് ബലാത്സംഗത്തിരയായിട്ടുള്ള എന്നാണ് മുഖ്യമന്ത്രി എൻ ബിരേൻ സിങിന്റെ പ്രതികരണം.