ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പിജി ഉദ്യോഗസ്ഥരാണ് ഡ്രോൺ കണ്ടെത്തിയ വിവരം ഡൽഹി പൊലീസിനെ അറിയിച്ചത്. ഉടൻ പൊലീസെത്തി പരിശോധന നടത്തി. ഇതുവരെ ഡ്രോൺ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് അതീവ സുരക്ഷാ മേഖലയാണ്. ഡ്രോൺ ഉൾപ്പെടെയുള്ളവ പറത്തുന്നതിന് ഇവിടെ വിലക്കുണ്ട്.