പ്രമുഖ കമ്പനികൾ അണിനിരക്കും, 200ൽ അധികം അവസരങ്ങൾ; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തൊഴിൽ മേള മാർച്ച് 22ന്

news image
Mar 18, 2025, 10:56 am GMT+0000 payyolionline.in

കേരളത്തിലെ പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴിൽമേളയുമായി അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്. വിവിധ മേഖലകളിൽ നിന്നായി 200 ൽ അധികം തൊഴിൽ അവസരങ്ങളാണ് 2025 മാർച്ച് 22 ന് സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. കേരള  സർക്കാർന്റെ  ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം‘ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ തൊഴിൽ മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. https://forms.gle/MbU8i8MJwGnVAHSFA എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ  വിവരങ്ങൾക്ക്: 9495999693, 9446017871, 7591980325 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അതേസമയം, ധനുവച്ചപുരം ഗവ. ഐ.ടി.ഐയില്‍ ടര്‍ണര്‍ ട്രേഡില്‍ ജൂനിയർ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ/ ബില്ല/ തിയ്യ വിഭാഗത്തില്‍പ്പെട്ടവർക്ക് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍എസിയും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും / എന്‍ടിസിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20ന് രാവിലെ 10.30ന് ധനുവച്ചപുരം ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോൺ: 0471- 2232282

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe