പേരാമ്പ്ര: വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പേരാമ്പ്ര നിയോജകമണ്ഡലം പരിധിയിൽ വരുന്ന പ്രവാസികൾ ചേർന്ന് 2012ൽ രൂപികൃതമായ കെ.എം.സി.സി. പേരാമ്പ്ര കൂട്ടായ്മ പ്രവാസി കുടുംബങ്ങളുടെ സാമൂഹ്യസാംസ്കാരിക, വിദ്യഭാസ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ട്
റിലീഫ് പ്രവർത്തനങ്ങൾ മുഖ്യകർമ്മ പദ്ധതിയായി നടപ്പിലാക്കി വരുന്നു.
കോറോണ കാലത്ത് സൗജന്യ വിമാന ടിക്കറ്റ്, ആംബുലൻസ് സർവ്വീസ്, ശിഹാബ് തങ്ങൾകാരുണ്യഭവനം, അനാഥ, അഗതി, വിധവ സംരക്ഷണ പദ്ധതികൾ, ഓണം, പെരുന്നാൾ, വിഷു, ക്രിസ്തുമസ്ത് ആഘോഷ സ്നേഹ സമ്മാനങ്ങൾ, അനാഥർക്ക് സ്കൂൾകിറ്റ്, നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്ഥിര വരുമാനത്തിനായുള്ള പ്രൊജക്ട് എന്നിവ പ്രവർത്തന പദ്ധതിയിൽ ഉള്ള സംഘടനയാണ് കെ.എം.സി.സി കൂട്ടായ്മ.
വി.കെ റസാഖ് ചേനോളി (ചെയർമാൻ)കെ. പി കരീം വൈസ് ചെയ്ർമാൻ,എം.സി. ബഷീർ (കൺവീനർ) കുരിക്കൾ റസാക്ക്, ജോ:കൺവീനർ
ബഷീർ കോരമ്പത്ത് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. റംസാൻ സ്നേഹ സമ്മാന വിതരണ ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടരി
സി.പി എ അസീസ് ഉൽഘാടനം ചെയ്തു. ആ വളഹമീദ് അദ്ധ്യക്ഷത വഹിച്ചു.
കിറ്റ് വിതരണോദ്ഘാടനം നിയോജ മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ എം.കെ.സി കുട്ട്യാലി യും, ടി.ടി സാബിറ ചികിത്സാ ഫണ്ട് കൈമാറ്റം പി. വി. അഷ്റഫും നിർവ്വഹിച്ചു.ഇ. ഷാഹി,കെ.പി റസാഖ്, റഷീദ് വാല്യക്കോട്,റഷീദ് കല്ലൂർ,ടി.സിമുഹമ്മത്,കെ.കുഞ്ഞലവി,റാഫി കക്കാട്,
ആർ.കെമുഹമ്മത്,സി.പിഹമീദ്,വല്ലാറ്റ യുസ്ഫ് വീർക്കണ്ടിമൊയ്തു,മമ്മു ചേറമ്പറ്റ, പ്രവാസി മുഹമ്മദ്പ്രസംഗിച്ചു.
മൊയ്തീൻ പേരാമ്പ്ര സ്വാഗതവും കോരമ്പത്ത് ബഷീർ നന്ദിയും പറഞ്ഞു