മൂരാട്: മൂരാട് പ്രിയദർശിനി ആർട്സ് & സ്പോട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ “വിജയാരവം 2024” പരിപാടിയുടെ ഭാഗമായി എം.ബി.ബി.എസ്, +2, എസ് എസ് എൽ സി, യു എസ് എസ്, എൽ എസ് എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ ആദരിച്ചു. താഴെക്കളരി യു.പി. സ്കൂളിൽ വെച്ച് നടത്തിയ ചടങ്ങിൽ കെ. സുരേഷ് ബാബു പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു.
കെ.വി. സതീശൻ സെക്രട്ടറി സ്വാഗതവും, ദിനേശ് കീഴനാരി നന്ദിയും പറഞ്ഞു. “വിജയാരവം 2024″പരിപാടി ഡോ: വി. പി. ഗിരീഷ് ബാബു (കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ്) ഉദ്ഘാടനം നടത്തി. ഷേറ ടി.വി (ഹെഡ്മിസ്ട്രസ് താഴെ ക്കളരി യു.പി. സ്കൂൾ), അനിത . ഇ ( റിട്ടയേർഡ് എച്ച്.എം. താഴെക്കളരി യു.പി. സ്കൂൾ), കെ.കെ. ബാബു (റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.