പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പേരാമ്പ്രയിൽ മന്ത്രി ശിവൻകുട്ടിയെ തടഞ്ഞ് ഫ്രറ്റേണിറ്റി പ്രവർത്തകർ

news image
Jun 12, 2023, 1:04 pm GMT+0000 payyolionline.in

പേരാമ്പ്ര: മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ പേരാമ്പ്രയിൽ തടഞ്ഞു.

അലോട്ട്മെന്റിന് മുമ്പായി സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും ഇല്ലെങ്കിൽ മന്ത്രിമാരെ തടയുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന കമ്മറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പതിനായിങ്ങളാണ് സീറ്റില്ലാതെ മലബാറിൽ മാത്രം പുറത്താവുന്നത്. ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ മുബഷിർ ചെറുവണ്ണൂർ, അഫ്നാൻ വേളം, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുജാഹിദ് മേപ്പയൂർ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ തടഞ്ഞത്. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe