പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യഭ്യാസ മന്ത്രിയ്ക്കു നേരെ എം.എസ് എഫ് പ്രവർത്തകർ കരിങ്കൊടി കാട്ടി: ആറ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

news image
Jun 25, 2023, 3:49 pm GMT+0000 payyolionline.in

കൊയിലാണ്ടി: പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കാതെ വിദ്യാർത്ഥികളുടെ അവകാശം നിഷേധിക്കുന്ന വിദ്യാഭ്യാസ മന്ത്രി നീതിപാലിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്.പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്കു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

കൊയിലാണ്ടിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിയെ എം.എസ്.എഫ്.ജില്ലാ വിംഗ് കൺവീനർ ടി ടി അഫ്രിൻ, മണ്ഡലം സെക്രട്ടറി സി. ഫസീഹ്, ശിഫാദ് ഇല്ലത്ത്, ആദിൽ കൊയിലാണ്ടി, ഷീബിൽ, സുഹൈൽ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.

ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നോട്ടീസ് നൽകി വിട്ടയച്ചു.ഇവരിൽ ടി.ടി.അഫ്രിൻ, സി. ഫസീഹ് എന്നിവരെ കൊയിലാണ്ടി പോലീസ് കൈ വിലങ്ങ് വെച്ച് വൈദ്യ പരിശോദനയ്ക്ക് കൊണ്ടുപോയത് വിവാദമായിരിക്കുകയാണ്.പോലീസ് സ്റ്റേഷനിൽ നിന്നും നോട്ടീസ് നൽകി വിട്ടയച്ചു. എം.എസ്.എഫ്. നേതാക്കളെ സംസ്ഥാന എം.എസ്.എഫ്.പ്രസിഡണ്ട് പി.കെ.നവാസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ ,എം.എസ് എഫ് ജില്ലാ പ്രസിഡണ്ട് അഫ് നാസ്ചോറോഡ് എന്നിവർ ചേർന്ന് ഹാരമണിയിച്ച് ടൗണിൽ പ്രകടനം നടത്തി.സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ മാർച്ച് ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe