പൗരത്വഭേദഗതിനിയമം അടിച്ചേല്പിക്കാനനുവദിക്കുകയില്ല; ഭരണഘടനാ സംരക്ഷണ സമിതിയുടെ ബഹുജന മാര്‍ച്ച് 22 ന്

news image
Mar 18, 2024, 6:08 am GMT+0000 payyolionline.in
കോഴിക്കോട്: ജനങ്ങളെ മതപരമായി വിഭജിക്കുന്നതും ഭരണഘടനാവിരുദ്ധവുമായ പൗരത്വഭേദഗതിനിയമം അടിച്ചേല്പിക്കാനനുവദിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മാർച് 22 ന് വൈകീട്ട് 7 മണിക്ക് കോഴിക്കോട്
ബഹുജന റാലി നടത്തും. കോഴിക്കോട് കടപ്പുറത്ത് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും.വിവിധ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ റാലിയിൽ പങ്കെടുക്കും.
ഭരണഘടനയുടെ മൗലികാവകാശങ്ങൾക്കും തുല്യതാ വ്യവസ്ഥകൾക്കും വിശ്വാസ സ്വാതന്ത്ര്യത്തിനും വിരുദ്ധമായ നിയമമാണ് മോഡി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം.2019 മുതൽ ഇങ്ങനെയൊരു മതാധിഷ്ഠിതമായ പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് കേരളസമൂഹവും സംസ്ഥാന സർക്കാറും സ്വീകരിച്ചത്. കേരളമുൾപ്പെടെ 13 സംസ്ഥാന സർക്കാറുകളുടെ മതാധിഷ്ഠിതമായ പൗരത്വഭേദഗതിനിയമത്തിനെതിരായ എതിർപ്പുകളെയും രാജ്യവ്യാപകമായി ഉയർന്നു വന്ന പ്രതിഷേധങ്ങളെയും അവഗണിച്ചു കൊണ്ടാണ് മോഡി സർക്കാർ നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ഈയൊരു സാഹചര്യത്തിലാണ് പൗരത്വനിയമ ഭേദഗതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ നിന്ന് ഭരണഘടനാ സംരക്ഷണ സമിതി  കോഴിക്കോട് റാലി സംഘടിപ്പിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe