പേരാമ്പ്ര: സി എ എ -എൻ ആർ സി നിയമം നടപ്പാക്കി രാജ്യത്ത് മതത്തിന്റെ പേരിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന ബി ജെ പി ഭരണ കൂടത്തിനെതിരെ
മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്രയിൽ ഫ്രീഡം മാർച്ച് നടത്തി. നൈറ്റ് മാർച്ചിൽ നൂറു കണക്കിന് പ്രവർത്തകരാണ് അണി നിരന്നത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു.
ടി കെ എ ലത്തീഫ്, സയ്യിദ് അലി തങ്ങൾ, പുതുക്കുടി അബ്ദു റഹ്‌മാൻ,മുനീർ കുളങ്ങര,
ടി പി മുഹമ്മദ്, കെ സി മുഹമ്മദ്, സലീം മിലാസ്, സത്താർ കീഴരിയൂർ, ശംസുദ്ധീൻ വടക്കയിൽ, പി വി മുഹമ്മദ്, ടി കെ നഹാസ്, ഇ ഷാഹി,കെ പി റസാഖ്, അസീസ് കുന്നത്ത്, നിയാസ് കക്കാട്, അനേരി നസീർ, കെ ടി കുഞ്ഞമ്മദ്, പി കെ റഷീദ്, എം ടി ഹമീദ്, ആർ കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.
മാർച്ചിന് സയ്യിദ് അലി തങ്ങൾ, പി സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, കെ സി മുഹമ്മദ്, സലീം മിലാസ്, സത്താർ കീഴരിയൂർ, ശംസുദ്ധീൻ വടക്കയിൽ, പി വി മുഹമ്മദ്, ടി കെ നഹാസ്,നിയാസ് കക്കാട്, ദിൽഷാദ് കുന്നിക്കൽ, എം കെ ഫസലു റഹ്‌മാൻ,
സി കെ ഹാഫിസ്, നിഷാദ് ആർ എം, സഈദ് അയനിക്കൽ,നജീബ് അരീക്കൽ, ഷബീർ ചാലിൽ, വി എൻ നൗഫൽ, ഗഫൂർ മണിയോത്ത്, കെ എം ശാമിൽ, അബ്ദുൽ റഷീദ് കരിങ്കണ്ണിയിൽ, സിദ്ധീഖ് തൊണ്ടിയിൽ, പി സി സാദത്ത്, സജീർ വണ്ണാൻ കണ്ടി, എൻ കെ ഹാരിസ് സി കെ മുസ്തഫ, ഫൈസൽ പാലച്ചുവട്, പി സി ഉബൈദ്, സുഹൈൽ അരിക്കുളം, സി കെ മുഹമ്മദ്, തബ്ഷീർ ചെമ്പനോട,നദീർ ചെമ്പനോട,റാസിൽ തറമ്മൽ, റാഷിദ് കേളോത്ത്,എന്നിവർ നേതൃത്വo നൽകി. പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.