സമൂഹമാധ്യമമായ എക്സിൽ വൈകാതെ ഓഡിയോ വിഡിയോ കോൾ സംവിധാനം അവതരിപ്പിക്കുമെന്ന് ഇലോൺ മസ്ക്. ആൻഡ്രോയിഡ്, ഐ.ഒ.എസ്, പി.സി, മാക് എന്നിവയിലെല്ലാം പുതിയ സേവനംലഭ്യമാകും. ഫോൺ നമ്പർ ഇല്ലാതെ തന്നെ ഓഡിയോ വിഡിയോ കോളുകൾ ചെയ്യാനാകും.
പുതിയ സംവിധാനത്തെ കുറിച്ചുള്ള സൂചനകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോഴാണ് ഇതിന്റെ പുറത്തിറക്കൽ സംബന്ധിച്ച ഇലോൺ മസ്ക് ഔദ്യോഗികമായി പ്രതികരിക്കുന്നത്. പുതിയ ഫീച്ചറിന്റെ ചിത്രങ്ങൾ ട്വിറ്റർ ഡിസൈനർ ആൻഡ്രിയ കോൺവേ പുറത്ത് വിട്ടിട്ടുണ്ട്.
മറ്റ് ഓഡിയോ വിഡിയോ കോളിങ് ആപ്ലിക്കേഷനുകൾക്ക് സമാനമാണ് ട്വിറ്ററിന്റേയും സംവിധാനം. ഡയറക്ട് മെസേജിനൊപ്പമാണ് പുതിയ ഫീച്ചർ ഇണക്കിച്ചേർത്തിരിക്കുന്നത്. അതേസമയം, ട്വിറ്ററിന്റെ എല്ലാ ഉപഭോക്താകൾക്കും പുതിയ സംവിധാനം ലഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ചിലപ്പോൾ ബ്ലു സബ്സ്ക്രൈബേഴ്സിന് മാത്രമാവും പുതിയ സംവിധാനം ലഭിക്കുക. അതേസമയം, പുതിയ ഫീച്ചറിന്റെ പുറത്തിറക്കൽ തീയതി മസ്ക് പ്രഖ്യാപിച്ചിട്ടില്ല.