ഫ്രഞ്ച് വികസന ബാങ്ക് വായ്പയില്ല; പാളം തെറ്റും മെട്രോ രണ്ടാം ഘട്ടം

news image
Nov 24, 2022, 3:06 pm GMT+0000 payyolionline.in

കൊച്ചി ∙ കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിന് എഎഫ്ഡി (ഫ്രഞ്ച് വികസന ബാങ്ക്) വായ്പ കിട്ടില്ല എന്നു വ്യക്തമായതോടെ കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള മെട്രോ രണ്ടാംഘട്ട നിർമാണം അനിശ്ചിതത്വത്തിലായി. വായ്പ നൽകാനാവില്ലെന്ന് എഎഫ്ഡി കെഎംആർഎലിനെ അറിയിച്ചു. രണ്ടാംഘട്ട നിർമാണത്തിന് അനുമതി നൽകിയുള്ള കേന്ദ്ര സർക്കാർ ഉത്തരവിലെ അവ്യക്തതയാണ് എഎഫ്ഡിയുടെ പിൻമാറ്റത്തിനു പ്രധാന കാരണം. മെട്രോ ഒന്നാം ഘട്ടത്തിനു ഡിഎംആർസി തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിലെ ഉൗതി വീർപ്പിച്ച കണക്കുകളും ഫ്രഞ്ച് വികസന ഏജൻസിയെ പിൻമാറ്റത്തിനു പ്രേരിപ്പിച്ചു.

കെഎംആർഎൽ ആസ്ഥാനത്തു 2 മാസം മുൻപ് പ്രോജക്ട് അവലോകനത്തിനെത്തിയ എഎഫ്ഡി ഉന്നത സംഘം ഇക്കാര്യം വ്യക്തമാക്കി. ഫ്രഞ്ച് വായ്പ മുടങ്ങിയ വിവരം കെഎംആർഎൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മെട്രോ ഒന്നാം ഘട്ടത്തിനു ലഭിച്ചത് എഎഫ്ഡി വായ്പയായിരുന്നു. 1.9% പലിശയ്ക്ക് 1525 കോടി രൂപ. 2016ൽ പദ്ധതി അവലോകനത്തിനെത്തിയ ഫ്രഞ്ച് അംബാസഡർ മെട്രോയുടെ പ്രവർത്തനങ്ങൾ പരിഗണിച്ചു രണ്ടാംഘട്ടത്തിനും വായ്പ വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി രണ്ടു മാസം മുൻപു നിർമാണോദ്ഘാടനം നിർവഹിച്ച പദ്ധതി ജനുവരിയിൽ നിർമാണം തുടങ്ങാനിരിക്കെയാണ് അനിശ്ചിതത്വത്തിലായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe