ബജറ്റ് ചർച്ച ഇന്ന് തുടങ്ങും; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധത്തിന് നേതൃത്വം നൽകാൻ പ്രതിപക്ഷം

news image
Feb 6, 2023, 4:23 am GMT+0000 payyolionline.in

ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരായ വിമർശനം തുടരുന്നതിനിടെ നിയമസഭയിൽ ബജറ്റ് ചർച്ച ഇന്ന് തുടങ്ങും. സഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിർദേശങ്ങൾക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.

 

ചോദ്യോത്തരവേള മുതൽ പ്രതിഷേധം ആരംഭിച്ചേക്കും. ഇതിനിടെ, ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തും. തുടർ ​സമരങ്ങൾ ആസൂത്രണം ചെയ്യാൻ ഇന്ന് രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവി​െൻറ മുറിയിൽ യുഡിഎഫ് യോഗം ചേരും. ​പ്രതിഷേധം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സാധ്യത. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം ഉ​ണ്ടായേക്കും. ഇതിനിടെ സാമൂഹ്യക്ഷേമ പെൻഷൻ 100 രൂപ കൂടി കൂട്ടിയും പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും എൽഡിഎഫി​െൻറ ഭാഗത്തുനിന്നുണ്ട്.

ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കുമെതിരെ ചൊവ്വാഴ്ച ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe