മേപ്പയ്യൂർ: ബഷീർ ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ‘ആദരവ്’ പരിപാടി സംഘടിപ്പിച്ചു. യുവ എഴുത്തുകാരി അക്ഷയ സാരംഗ്, ബ്ലൂമിംഗ് ലൈബ്രറിയിൽ നിന്ന്
2024-25 വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച എൻ.കെ.നാഫിയ എന്നിവരെ അനുമോദിച്ചു.
ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. എം.എം.കരുണാകരൻ ഉപഹാര സമർപ്പണം നടത്തി. സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, എം.കെ.കുഞ്ഞമ്മത്,കെ. ശ്രീധരൻ,വി.കെ. ബാബുരാജ്,സി.നാരായണൻ,ജെ.എസ്.ഹേമന്ത്, ടി.ചന്ദ്രൻ , കെ.കാർത്തിക്, വൈ.എം. ജിഷിത എന്നിവർ പ്രസംഗിച്ചു.