ബാലസംഘം  ജില്ലാ സമ്മേളനത്തിന് ഇരിങ്ങൽ സർഗാലയയില്‍ പ്രൗഢോജ്വല തുടക്കം

news image
Sep 22, 2024, 9:16 am GMT+0000 payyolionline.in

പയ്യോളി: ബാലസംഘം ഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പയ്യോളി ഏരിയയിലെ ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽപ്രൗഢോജ്വല തുടക്കം. സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് സി അപർണ പതാക ഉയർത്തി.സ്വാഗതസംഘം കൺവീനർ എം പി ഷിബു സ്വാഗതം പറഞ്ഞു.


സി അപർണ, കെ അമൃത്, കെ കെ അനുവിന്ദ, ആര്യനന്ദ എന്നിവരടങ്ങിയ  പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി കെ ടി സപന്യ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കൺവീനർ ടി കെ നാരായണ ദാസ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി എൻ ആദിൽ, സംസ്ഥാന കോ:ഓർഡിനേറ്റർ എം രൺധീഷ്, സംസ്ഥാന ജോ:കൺവീനവർ മീര ദർശക്, സംസ്ഥാന ജോ:സെക്രട്ടറി ഹാഫിസ് നൗഷാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ ലതിക, ജില്ലാ കൺവീനർ വി സുന്ദരൻ, ജില്ലാ കോ:ഓർഡിനേറ്റർ പി ശ്രീദേവ്, സംസ്ഥാന കമ്മറ്റി അംഗം അഭയ് രാജ് എന്നിവർ സംസാരിച്ചു.

ജില്ലയിലെ പതിനാറ് ഏരിയകളിൽ നിന്നായി മുന്നൂറ്റി അമ്പത് പ്രധിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മൂവായിരത്തി അഞ്ഞൂറോളം യൂണിറ്റ് സമ്മേളനങ്ങളും ഇരുന്നൂറ്റി അറുപത്തി രണ്ട് മേഖല സമ്മേളനങ്ങളും പൂർത്തീകരിച്ചു കൊണ്ടാണ് കുട്ടികളുടെ നേതൃത്വം പയ്യോളിയിലെ സർഗാലയയിൽ സമ്മേളിക്കുന്നത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe