ബാലസഭാകുട്ടികൾ തുറയൂർ കോയപ്പിള്ളി തറവാട്ടുവീട് സന്ദർശിച്ചു

news image
Aug 28, 2024, 2:18 pm GMT+0000 payyolionline.in

തുറയൂർ: ബാലസഭാകൂട്ടുകാർ കേരള ഗാന്ധി കെ കേളപ്പന്റെ തറവാട്ടുവീട് സന്ദർശിച്ചു. ചരിത്ര പുരുഷന്റെ താവഴിയിലുള്ള തുറയൂർ കോയപ്പിള്ളി തറവാടാണ് തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ബാലസഭാകുട്ടികൾ സന്ദർശിച്ചത് . ചരിത്രത്തെ ആലേഖനം ചെയ്ത ചുവർ ചിത്രങ്ങളും സംസ്കാരത്തെ ചേർത്തുനിർത്തുന്ന തറവാട്ടു പരിസരവും കേളപ്പജിയുടെ പ്രതിമയോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് കൗതുകകാഴ്ചയായ്. തറവാട്ടിലെ അംഗമായ രാമകൃഷ്ണൻ വിദ്യാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു.

സിഡിഎസ് ചെയർപേഴ്സൺ പുഷ്പ. പി .കെ, സി ഡി എസ് വൈസ് ചെയർപേഴ്സൺ ബിജിന വായോത്ത്, സി ഡി എസ് മെമ്പർമാരായ ശാമിനി ,ശ്രീനില,ദേവി പട്ടേരി എന്നിവരും പങ്കെടുത്തു. ബാലസഭ ആർ പി അമയ ഷാജി പരിപാടിക്ക് നേതൃത്വം കൊടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe