പയ്യോളി: ബി ജെ പി നേതാവായിരുന്ന പയ്യോളി കോട്ടക്കൽ വി. കേളപ്പൻ്റെ 3–ാം ചരമവാർഷിക ദിനത്തിൽ സനാതനം പയ്യോളിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി ബി ജെ പി കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പയ്യോളി മുനിസിപ്പൽ കൗൺസിലർ നിഷാ ഗിരീഷ് ഉദ്ഘാടനം ചെയ്തു.
സനാതനം പ്രസിഡണ്ട് കെ പി റാണാപ്രതാപ് അധ്യക്ഷതവഹിച്ച പരിപാടിയിൽ വടക്കയിൽ ബാബു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപെട്ട നിഷാ ഗിരീഷിനെ പെൻഷനേഴ്സ് സംഘ് ബ്ലോക്ക് കമ്മിറ്റി അംഗം ഡി. ജയറാണി പൊന്നാടയണിയിച്ച് ആദരിച്ചു. ബി ജെ പി മണ്ഡലം വൈസ് പ്രസിഡണ്ട് കെ എം ശ്രീധരൻ , കെ സഹദേവൻ, ടി ഭാസ്ക്കരൻ, നിരയിൽ ഗോപാലൻ എന്നിവർ സംസാരിച്ചു.