പയ്യോളി: ബിജെപി പയ്യോളി മണ്ഡലം പ്രസിഡണ്ടായി പി. പ്രജീഷിനെ തിരഞ്ഞെടുത്തു. നിലവില്‍ ഒബിസി മോര്‍ച്ചയുടെ പയ്യോളി മണ്ഡലം പ്രസിഡണ്ടാണ്. പയ്യോളി നഗരസഭയിലെ ഏക ബിജെപി പ്രതിനിധി ഡിവിഷനായ 36 ല്‍ കോട്ടക്കടപ്പുറം സ്വദേശിയാണ്. പയ്യോളി നഗരസഭ, തിക്കോടി, മൂടാടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ബിജെപി പയ്യോളി മണ്ഡലം കമ്മറ്റി. 2021 നവംബര്‍ 30 നു എ.കെ. ബൈജു അദ്ധ്യക്ഷനായി ചുമതലയേറ്റ കമ്മറ്റിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ പ്രസിഡണ്ടായി പി. പ്രജീഷ് തിരഞ്ഞെടുക്കപ്പെടുന്നത്.