ബിബിസി ഡോക്യുമെന്ററി ; റിപ്പബ്ലിക് ദിനത്തില്‍ പയ്യോളിയില്‍ പ്രദര്‍ശനം

news image
Jan 24, 2023, 9:29 am GMT+0000 payyolionline.in

പയ്യോളി :  പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി “ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍” പയ്യോളിയില്‍  പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ പയ്യോളി ബ്ളോക്ക് കമ്മിറ്റി  അറിയിച്ചു. ബിബിബി ഡോക്യുമെൻററിക്ക്  കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രദർശനം. അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്ന് ബിബിസി വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ വൈകീട്ട് നാല് മണിക്കാണ്  പയ്യോളി ബസ് സ്റ്റാന്‍ഡില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe