കോഴിക്കോട് : ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി ക്ളീനിംഗ് സ്റ്റാഫിനെ 179 ദിവസത്തേക്ക് നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ഗവ. ജനറല്‍ ആശുപത്രിയില്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യത:10-ാം തരം ജയം.
പ്രായം : 30 മുതല്‍ 50 വയസ്സ് വരെ. നിയമനം ലഭിക്കുമ്പോള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും നല്‍കേണ്ടതാണ്. താല്പര്യമുള്ളവര് ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം എത്തണം.