ഭാ​ഗ്യമെന്നല്ലാതെന്ത് പറയാൻ? കൊയിലാണ്ടിയില്‍ ഇടതുവശത്തൂകൂടെ പാഞ്ഞെത്തിയ ബസിന് മുന്നിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തല നാരിഴയ്ക്ക് ; വീഡിയോ

news image
Nov 11, 2022, 4:58 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യാത്രക്കാരെ ഇറക്കുന്നതിനിടയിൽ ഇടതുവശത്തൂകൂടെ ഓവർടേക്ക് ചെയ്ത് മറ്റൊരു ബസ്.  ബസിറങ്ങി   നടക്കുകയായിരുന്ന യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊയിലാണ്ടി ശോഭിക ടെക്സ്റ്റൈയിൽസിനു മുന്‍പിലാണ് സംഭവം.   ആളെയിറക്കുന്നതിനിടയിൽ സ്വകാര്യ ബസിന്റെ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യുകയായിരുന്നു  മറ്റൊരു ബസ്.

സ്റ്റോപ്പിൽ നിർത്തിയ ഹെവൻ ബസിൽ നിന്ന് യാത്രക്കാരിറങ്ങുന്നതിനിടിയിലാണ് ‘ചിന്നൂസ്’ എന്ന പേരുള്ള ബസ് ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യുന്നത്. ബസിറങ്ങി നടന്ന യുവതി ബസിന്റെ  വരവ് കണ്ട് പിറകോട്ട് മാറി.   സ്റ്റോപ്പിൽ നിർത്തിയ ബസിൽ നിന്നും ആളിറങ്ങും എന്നറിയാമായിട്ടും തെറ്റായ രീതിയിലാണ് ചിന്നൂസ് ബസിലെ ഡ്രെെവർ വാഹനത്തെ ഓവർടേക്ക് ചെയ്തത്.സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡ്രെെവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് അധീകൃതർ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe