കോഴിക്കോട്: ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിന്റെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കോഴിക്കോട് ഫിഷറീസ് ഡി.ഡി. ഓഫീസ് മാർച്ച് നടത്തി. ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കരുണാകരൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി അനീഷ് ഭാരതീയ ജനതാ പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജില്ലാ സിക്രട്ടറി അനീഷ്, മത്സ്യ പ്രവർത്തക സംഘം സംസ്ഥാന, അധ്യക്ഷൻ പീതാംബരൻ. സംസ്ഥാന ജനറൽ സെക്രട്ടറി ഉദയഘോഷ്.ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണൻ ,വി. കെ.രാമൻ, സംസാരിച്ചു. ബി.ജെ.പി. കോഴിക്കോട് ജില്ലാ ട്രഷർ വി.കെ. ജയൻ, ശ്രീനിവാസൻ, പ്രഹ്ലാദൻ, ജില്ലാ സെക്രട്ടറി മണി., സംജാദ്, ഭാരതീയ ജനതാ പാർട്ടി കൗൺസിലർമാരായ കെ.കെ. വൈശാഖ്, പ്രിയങ്ക, സുരക്ഷിത, ശ്രീരാമൻ സംസാരിച്ചു.