ഭിന്നശേഷിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം: സി.പി.എ. അസീസ്

news image
Feb 8, 2025, 12:50 pm GMT+0000 payyolionline.in

പേരാമ്പ്ര : കേരള സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാതെയും ആശ്വാസ കിരണം പദ്ധതി വഴി നൽകി വരുന്ന സാമ്പത്തി സഹായം നിർത്തി വെച്ച് ഭിന്നശേഷിക്കാരെയും അവരുടെ ആശ്രിതരേയും അഗണിച്ച് മുന്നോട്ട് പോകുന്ന സർക്കാർ പ്രവണതക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധ സ്വരം ഉയർത്തണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി സി.പി.എ.അസീസ്.

പേരാമ്പ്ര നിയോജക മണ്ഡലം ഡിഫ്രൻ്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി.എ.പി.എൽ) കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പേരാമ്പ്ര നിയോജക മണ്ഡലം ഡി.എ പി.എൽ ഭാരവാഹികളായി കുഞ്ഞമ്മദ് കക്കറ മുക്ക് പ്രസിഡണ്ട്, ഹമീദ് സി , എം.സി ഇമ്പിച്ചി ആലി,സാവിത്ത് എൻ.വി വൈസ് പ്രസിഡണ്ടുമാർ, ലത്തീഫ് കല്ലോട്, ഫൈസൽ മൂരികുത്തി, റിയാസ് തുറയൂർ സെക്രട്ടറിമാർ, ട്രഷറർ  ടി.നിസാർ എന്നിവരെ തിരഞ്ഞെടുത്തു.
എം.കെ സി. കുട്ട്യാലി, ഡി. എ.പി.എൽ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് എൻ.സി, അബ്ദുൽ അസീസ് നമ്പ്രത്ത്കര, ഹമീദ് സി , ലത്തീഫ് കല്ലോട്, ഫൈസൽ, സലാം, ഉബൈദ് എന്നിവർ സംസാരിച്ചു. കുഞ്ഞമ്മദ് കക്കമുക്ക് അദ്ധ്യക്ഷത വഹിച്ചു. ടി.കെ യൂസുഫ് സ്വാഗതം പറഞ്ഞു.ടി. നിസാർ നന്ദിയും പറഞ്ഞു.

ഡി. എ. പിഎ.ൽ പേരാമ്പ്ര നിയോജകമണ്ഡലം കൺവൻഷൻ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടരി സി.പി എ. അസീസ് ഉൽഘാടനം ചെയ്യുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe