ഭിന്നശേഷി വിഷയം; അധ്യാപകരുടെ നിയമന അംഗീകാരത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം: കെപിഎസ്‌ടിഎ കോയിലാണ്ടി കൺവെൻഷൻ

news image
Jun 24, 2023, 2:01 pm GMT+0000 payyolionline.in

കോയിലാണ്ടി :ഭിന്നശേഷി വിഷയത്തിൽ പതിനായിരത്തിൽപരം അധ്യാപകരുടെ നിയമന അംഗീകാര കാര്യത്തിൽ സർക്കാർ നടത്തുന്ന ഒളിച്ചുകളി ഉടനെ അവസാനിപ്പിക്കണമെന്ന് കെ. പി. എസ്‌. ടി. എ സംസ്ഥാന പ്രസിഡന്റ്‌ കെ.. അബ്ദുൽ മജീദ് ആവശ്യപ്പെട്ടു. കെ. പി. എസ്‌. ടി. എ. കോഴിക്കോട് റവന്യൂ ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സർക്കാർ ദിനംപ്രതി ഇറക്കുന്ന ഉത്തരവുകൾ വിഷയം കൂടുതൽ സങ്കീർണമാക്കുന്നു.

ജില്ലാ പ്രസിഡന്റ് ഷാജു. പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ എൻ. ശ്യാംകുമാർ, ജില്ലാ ട്രഷറർ. ടി. ടി. ബിനു, പി. എം. ശ്രീജിത്ത്‌, ടി. ആബിദ്, സജീവൻ കുഞ്ഞോത്ത്, പി. കെ . രാധാകൃഷ്ണൻ, ഇ. എം. ജ്യോതി,പി. സി. ബാബു എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe