മക്കയിലും മദീനയിലും വായുവിന്‍റെ ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ

news image
Jun 9, 2024, 12:56 pm GMT+0000 payyolionline.in

റിയാദ്: മക്കയിലെയും മദീനയിലെയും വായു ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ. നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസ് ആണ് ഇത്രയും എയർ ക്വാളിറ്റി മോണിറ്റിങ് സ്റ്റേഷനുകൾ ഒരുക്കിയിരിക്കുന്നത്. മക്കയിലും മദീനയിലുമായി 15 സ്ഥിരം സ്റ്റേഷനുകളും അഞ്ച് മൊബൈൽ സ്റ്റേഷനുകളുമാണ് ഉണ്ടാവുക.

ഒരോ വർഷവും ഹജ്ജ് സീസണിൽ വായു ഗുണനിലവാര സൂചകങ്ങൾ തുടർച്ചയായി കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ഇതിന്‍റെ വിവരങ്ങൾ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്ക് കൈമാറും. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കാനും തീർഥാടകർക്ക് സുഖപ്രദമായ ഹജ്ജ് അനുഭവം നൽകാനും വേണ്ടിയാണിത്. ഓരോ അഞ്ച് മിനിറ്റിലും അഞ്ച് പ്രധാന വായു ഘടകങ്ങളുടെ സൂചകങ്ങൾ അളക്കാൻ എയർ ക്വാളിറ്റി മെഷർമെൻറ് സ്റ്റേഷനുകൾക്ക് കഴിയും. ഈ സൂചകൾ നേരിട്ട് സെൻട്രൽ മോണിറ്ററിങ് സ്റ്റേഷനിലേക്ക് അയക്കും. നിരവധി ദേശീയ വിദഗ്ധർ അത് വിശകലനം ചെയ്യുകയും ഹജ്ജ് കമ്മിറ്റി അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകൾക്ക് ദൈനംദിന റിപ്പോർട്ടുകൾ കൈമാറുകയും ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe