പേരാമ്പ്ര: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മഞ്ചേരിക്കുന്ന് ശാഖാ മുസ്‌ലിം ലീഗ്കമ്മിറ്റി അനുമോദിച്ചു. ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

മഞ്ചേരിക്കുന്ന് ശാഖാ മുസ്‌ലിംലീഗ് അനുമോദനസദസ്സ് ജില്ലാ സെകട്ടറി സി.പിഎ അസീസ് ഉൽഘാടനംചെയ്യുന്നു
പി. സൂപ്പിമൗലവി അദ്ധ്യക്ഷത വഹിച്ചു.എ. കെ.ലത്തീഫ്, ടി.എൻ
ബാസിത്ത് , മാവിലി മുഹമ്മദ്, കെ. എം സലിം, മാവിലി നിസാർ, കക്കാത്ത് മുസ്സ, എം.
സക്കീർ ,ടി .എം കുഞ്ഞമ്മദ്, വി.കെ അഹമദലി എന്നിവർ പ്രസംഗിച്ചു