തുറയൂർ: മണിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 വയോജനങ്ങൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്ക് അർഹരായ യോഗ ഇൻസ്ട്രക്‌ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകൾ ജൂൺ 30 ന് മുമ്പായി ആയുർവ്വേദ ഡിസ്പെൻസറി, മണിയൂർ ഓഫീസിൽ നേരിട്ടോ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, മന്തരത്തൂർ. പി.ഒ എന്ന അഡ്രസ്സിലോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ നേരിട്ടോ 0495-2202080 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

