തുറയൂർ: മണിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ ഒപി യുടെ പ്രവർത്തത്തിലേക്ക് ഫാർമസിസ്റ്റിനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഉദ്യോഗാർത്ഥികൾ കേരള സർക്കാർ അംഗീകരിച്ച ഫാർമസി ഡിപ്ലോമയോ, ബിരുദമോ പാസായിരിക്കണം. ഫാർമസി കൗൺസിൽ രെജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം മിനിമം യോഗ്യത. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റയും, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൊണ്ട് മണിയൂർ എഫ് എച്ച് സി യിൽ ജൂലൈ 14ന് 11 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.