മണിയൂർ: മണിയൂർ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഖത്തർ ( മവാഖ് ) കുറുന്തോടിയിൽ നിർമ്മിക്കുന്ന മവാഖ് സെൻററിന്റെ ശിലാസ്ഥാപന കർമ്മം പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മണിയൂർ പഞ്ചായത്തിൽ 25 വർഷമായി വിവിധ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന മവാഖ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഈ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്.
ഓഡിറ്റോറിയം, കൗൺസിലിംഗ് സെൻറർ, ട്രെയിനിങ് സെൻറർ, സ്പോർട്സ് കോംപ്ലക്സ്, ക്ലാസ് മുറികൾ എന്നിവ ഉൾപ്പെട്ടതാണ് മാവാഖ് സെൻ്റർ. ചടങ്ങിന് സ്വാഗത കമ്മിറ്റി കൺവീനർ പ്രോഫസർ കെ.സി മുഹമ്മദ് സലീം സ്വാഗതം പറഞ്ഞു. സ്വാഗതസംഘം കമ്മിറ്റിയുടെ ചെയർമാൻ ടി സി സത്യനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.ടി.കെ ഹമീദ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കെ അഷ്റഫ് മാസ്റ്റർ ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു. സാബിഖ് പുല്ലൂർ മുഖ്യപ്രഭാഷണം നടത്തി. കെട്ടിട നിർമ്മാണ ഫണ്ടുൽഘാടനം കാരളത്ത് പോക്കർ ഹാജി ഹാരിസ് അലി ശിഹാബ് തങ്ങൾക്ക് ഫണ്ട് കൈമാറിക്കൊണ്ട് നിർവഹിച്ചു. യൂസഫ് വണ്ണാറത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ കെ ബിന്ദു, ടി. പി സാജിദ്,
കെ റസാഖ് മാസ്റ്റർ, ചിറങ്കര വിനോദൻ, ബിജിത്ത് ലാൽ തെക്കേടത്ത്, മജീദ് ഇ വി, ഫെർണാണ്ടോ മാർട്ടിൻ എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. കെ പി അഹമ്മദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.