കൊയിലാണ്ടി: സമകാലിക ഇന്ത്യയിൽ തകർന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കപ്പെടാൻ നെഹ്റുയിൻ ചിന്തകളിലേക്ക് മടങ്ങണമെന്ന് എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ പ്രസ്താവിച്ചു. എൻ.സി.പി. ജില്ലാ കമ്മിറ്റി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച നെഹ്റു ജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മഹത്തായ ചരിത്രബിംബങ്ങളെ തിരസ്കരിച്ച് പകരം മത വർഗ്ഗീയ ചിന്തകളെ പ്രതിഷ്ഠിക്കുകയാണ് ബി.ജെ.പി ആർ .എസ് . എസ്. ഭരണകൂടം നടത്തുന്നത് ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയർന്ന് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു
സമകാലിക രാഷ്ടിയ ത്തിൽ നെഹ്റുവിന്റെ പ്രസക്തി എന്ന വിഷയത്തിൽ ഡോ: ജയശ്രി പ്രഭാഷണം നടത്തി
എം. ആലിക്കോയ , ജോബ് കാട്ടൂർ , പി.സുധാകരൻ, ഒ.രാജൻ, സി. സത്യചന്ദ്രൻ ,കുന്നത്ത് അനിത ടീച്ചർ , കെ.കെ.ശ്രീഷു, പി.കെ.എം.ബാലകൃഷ്ണൻ ,കെ .ടി .എം . കോയ , സി.രമേശൻ , ഇ.എസ്. രാജൻ എന്നിവർ സംസാരിച്ചു