കോഴിക്കോട് : ജനത മത്സ്യത്തൊഴിലാളി യൂണിയൻ എച്ച്എംഎസിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ മുമ്പിൽ ധർണ്ണ നടത്തി. മത്സ്യത്തൊഴിലാളി ബന്ധ തൊഴിലാളികളുടെ വർധിപ്പിച്ച അംശദായം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ധർണ്ണ. ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസം ഇല്ലാതെ വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക ഭവന പദ്ധതികൾ നടപ്പാക്കുക, വിധവ പെൻഷൻ, വിവാഹ ധന സഹായം, ചികിത്സാസഹായം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉയർത്തിയാണ് ധർണ്ണ നടത്തിയത്.
ജനത മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ബേബി കുരിയാടി അധ്യക്ഷൻ വഹിച്ചു,
ആർജെഡി സംസ്ഥാന സെക്രട്ടറിയായ പൊറ്റങ്ങാടി കിഷൻ ചന്ദ്, ജനത മത്സ്യത്തൊഴിലാളി സംസ്ഥാന പ്രസിഡന്റ് എ.ടി ശ്രീധരൻ ധർണ്ണയുടെ ആവശ്യകത വിശദീകരിച്ചു, സുരേഷ് ബാബു പയ്യോളി മുൻസിപ്പൽ കൗൺസിലർ, ആർ ജെ ഡി ജില്ലാ ട്രഷറർ അരങ്ങിൽ ഉമേഷ് കുമാർ, രാജൻ കൊളാവിപാലം, സുബ്രഹ്മണ്യൻ, മോഹനൻ എം വി, ഇസ്മയിൽ ചാലിയം, സിദ്ദിഖ് ചാലിയം, ജയൻ വെസ്റ്റ് ഹിൽ എന്നിവർ സംസാരിച്ചു.പവിത്രൻ എം വി സ്വാഗതവും ഭാസ്കരൻ എം ടി കെ നന്ദിയും പറഞ്ഞു.ഫിഷറീസ് ഡയറക്ടർക്ക് നിവേദനം നൽകി