ചിങ്ങപുരം: സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാർ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു.
അടുത്തുള്ള അംഗനവാടിയിലെ മക്കൾക്ക് കളിപ്പാട്ട വിതരണവും മധുര വിതരണവും നടത്തി.
സ്കൂളിന്റെ നഴ്സറി വിഭാഗത്തിലും അന്നേ ദിവസം മധുര വിതരണം നടത്തി. നഴ്സറിയിലെ കുഞ്ഞുമക്കളുടെ ആംഗ്യ പാട്ട് പോലെയുള്ള കലാപരിപാടികളും അരങ്ങേറി.
പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, സൗഹൃദ കോർഡിനേറ്റർ എസ് രഗിന,
എന് എസ് എസ് ലീഡർമാരായ ഹാസിം, നികേത്, പാർവണ, മറ്റു വോളന്റിയർമാർ എന്നിവർ പരിപാടികളിൽ സന്നിഹിതരായിരുന്നു.

