കൊയിലാണ്ടി:സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു കുടിശ്ശിക അനുവദിക്കാതിരിക്കുകയും ജീവനക്കാരുടെ ഡിഎ കുടിശ്ശിക അനുവദിക്കാതിരിക്കുകയും സ്വജനപക്ഷപാത കാണിച്ച് മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനും ഐഎഎസ് ഉദ്യോഗസ്ഥർക്കും ഡിഎ കുടിശ്ശിക അനുവദിക്കുന്നത് പക്ഷപാതപരമാണെന്നും ആണെന്ന് മുഴുവൻ ജീവനക്കാർക്കും ഡി എ കുടിശ്ശിക പൂർണ്ണമായും അനുവദിക്കണമെന്നും കെപിഎസ് ടി എ ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 163 ഉപജില്ലകളിലും പ്രസ്തുത ഉത്തരവ് കത്തിക്കൽ സമരവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ നടത്തിയ പ്രധിഷേധം കെപിഎസ് ടി എ സംസ്ഥാന സെക്രട്ടറി പി.കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പി.കെ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബാസിൽ പാലിശ്ശേരി ഷർമിള ബൈബറാണി പ്രജേഷ് , നാരായണൻ മാസ്റ്റർ, സൂരജ്, വന്ദന വി എന്നിവർ സംസാരിച്ചു.