മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശീകോവിൽ സമർപ്പണവും അഷ്ടമംഗല്യ പ്രശ്നവും സെപ്തംബർ 9,10 തീയതികളിൽ

news image
Aug 13, 2025, 3:52 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് പുനരുദ്ധരിച്ച ശ്രീകോവിലിൻ്റെ സമർപ്പണം സെപ്തംബർ ഒൻമ്പതിന്. തന്ത്രി തൃശൂർ കൊടകര അഴകത്ത് മന എ.ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു സമർപ്പണം നിർവ്വഹിക്കും.

10 ന് പയ്യന്നൂർ കരിവെള്ളൂർ പെരളം മണികണ്ഠൻ ജ്യോത്സ്യൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നവും നടക്കും . യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി , ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി എം.ടി. ഗിരീഷ്,ഗിരീഷ് പുതുക്കുടി, ശിവദാസൻ പനച്ചിക്കുന്ന്, കെ.ടി. ഗംഗാധര കുറുപ്പ്, എം.ടി. സജിത്ത്, സിനി മണപ്പാട്ടിൽ, ഉണ്ണിമുത്തേടത്ത്, രാഘവൻ പുതിയോട്ടിൽ, കെ.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe