‘മ​ഴ​പെ​യ്താ​ൽ ചെളി, മ​ഴ മാ​റി​യാ​ൽ പൊ​ടി ശ​ല്യം ‘ ; പയ്യോളിയില്‍ വ്യാപാരികൾ റോഡ് ഉപരോധിച്ചു

news image
Sep 8, 2024, 6:26 am GMT+0000 payyolionline.in

പയ്യോളി : മ​ഴ​പെ​യ്താ​ൽ ചെളി, മ​ഴ മാ​റി​യാ​ൽ പൊ​ടി ശ​ല്യം.., യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യ ദേ​ശി​യ​പാ​ത​യി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം   വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ദേ​ശി​യ​പാ​ത നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ബോ​ൾ  പ​യ്യോ​ളി ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്താ​ണ്  പൊ​ടി​ശ​ല്യ​വും​ കൊ​ണ്ട് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പൊ​റു​തി​മു​ട്ടുന്നത്. കച്ചവടം നടത്താൻ പറ്റാത്ത സ്ഥിതിയാണ്.

 

റോഡ് നിർമാണം നടത്തുന്ന വഗാഡ് കമ്പനിക്കും എൻ.എച്ച്. അധികൃതർക്കുമെതിരെയായിരുന്നു സമരം.ഉപരോധം നടത്തിയ കെ.എം. ഷമീർ, പി.എം. സതീശൻ, അബ്ദുൽ ബാസിത്ത്, യു.സി. ഗഫൂർ, സവാദ് എരി പറമ്പിൽ എന്നിവരെ പയ്യോളി സി.ഐ. എ.കെ. സജീഷ് അറസ്റ്റ് ചെയ്ത് നീക്കി. പ്രകടനത്തിന് ഡെൻസൺ, എം. ഫൈസൽ, സി.വി. സുനീർ എന്നിവർ നേതൃത്വംനൽകി.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe