കണ്ണൂർ: തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനത്തിന് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനത്തിനുള്ള സംസ്ഥാന ഗവൺമെൻ്റിൻ്റെ അവാർഡ് ഏറ്റുവാങ്ങി മൂടാടി പഞ്ചായത്ത്. മൂടാടി ഗ്രാമപ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില, വൈസ് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ, സെക്രട്ടറി ജിജി എന്നിവരുടെ നേതൃത്വത്തിൽ മെമ്പർമാരും ജീവനക്കാരും ചേർന്ന് കണ്ണൂരിൽ നടന്ന തദേശ ദിനാഘോഷ പരിപാടിയിൽ മന്ത്രി എം.ബി രാജേഷിൽ നിന്നും മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി.

