തുറയൂർ : “മാനവികതയുടെ 50 വർഷങ്ങൾ ” എന്ന സന്ദേശമുയർത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന തുറയൂർ സമത കലാസമിതിയുടെ ഗോൾഡൻ ജൂബിലിക്ക് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമായി. പയ്യോളി അങ്ങാടിയിൽ നടന്ന പരിപാടിയിൽ 10 വയസ്സിനുള്ളിൽ നാലായിരത്തിൽപ്പരം ചിത്രങ്ങൾ വരച്ച ഹെർഷൽ ദീപ്തെ താൻ വരച്ച ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.എം. രാജൻ ആധ്യക്ഷനായി. എ.കെ അബ്ദുറഹിമാൻ, ചന്ദ്രൻ കുലുപ്പ, ശ്രീനിവാസൻ കൊടക്കാട്, അമ്മത് മുണ്ടാളി, എന്നിവർ സംസാരിച്ചു. സി.കെ ഷാജി സ്വാഗതവും എൻ.കെ. അജയ്കുമാർ നന്ദിയും പറഞ്ഞു.
പരിപാടിയോട് അനുബന്ധിച്ച് കാലത്ത് അകലാപ്പുഴ തീരത്ത് നൂറോളം വരുന്ന സമതയിലെ പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തി. വി.പി. അസൈനാർ ഫ്ലാഗ് ഓഫ് ചെയ്തു. തുറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ, വാർഡ് മെമ്പർ നജില അഷ്റഫ്, അനിത ചാമക്കാലയിൽ,കെ.ടി പ്രമോദ് എന്നിവർ സംസാരിച്ചു. വി.പി മുകുന്ദൻ സ്വാഗതവും അൻസാർ കുന്നത്ത് നന്ദിയും പറഞ്ഞു.